Friday, May 7, 2010

ഗണപതിക്ക്‌ വയ്ക്കുന്നത്.. എന്റെ നാട്..



 കുറെ നാളായിട്ട് എഴുതണം എന്ന് വിചാരിക്കുന്നു... സമയം കിട്ടാഞ്ഞിട്ടൊന്നുമല്ല ...മടി.. ഇന്ന് എന്തായാലും ആ സാഹസം തുടങ്ങാം എന്ന് വിചാരിക്കുന്നു....
 പ്രശസ്തനായ ഒരു ബ്ലോഗ്ഗര്‍ ഉം , എന്റെ ഫ്രണ്ട് ഉം ആയ ഒരാളോട് ആണ് ഞാന്‍ ബ്ലോഗ്‌ നെ കുറിച്ച് ആദ്യം  തിരക്കുന്നത്.. എങ്ങനാ ഇങ്ങനൊക്കെ എഴുതാന്‍ കഴിയുക?? പുള്ളി ആണ് പറഞ്ഞത് എല്ലാരുടെം ഉള്ളില്‍ ഒരു എഴുത്തുകാരന്‍ ഉറങ്ങി കിടപ്പുണ്ടെന്നും അതിനെ ഉണര്‍ത്താന്‍ നമ്മള്‍ സഹായികണം എന്ന് മൊക്കെ... സത്യം പറഞ്ഞാല്‍ എന്റെ ഉള്ളില്‍ ഒരു എഴുത്തുകാരന്‍ ഉണ്ടോ എന്നതിന്റെ ഒരു അന്വേഷണം മാത്രമാണ് ഈ കുറിപ്പുകള്‍... 
 എന്നാലും എനിക്ക് പിന്നെയും കുറെ സംശയങ്ങള്‍ ഉണ്ടാരുന്നു.. ഈ സര്‍ഗാത്മകത എന്നൊക്കെ പറയുന്നത് കളവാണോ??? എല്ലാര്ക്കും പാടാന്‍ പറ്റുമോ?? എല്ലാര്ക്കും ഡാന്‍സ് ചെയ്യാന്‍ പറ്റുമോ?? അത് പോലെ അല്ലേ എഴുത്തും??  പുള്ളി പറഞ്ഞു, try  ചെയ്യൂ .. ശരി ...ചെയ്തു കളയാം... എന്നാലും എഴുതാന്‍ ഇരുന്നപ്പോള്‍ ..സര്‍ഗാത്മകത തനിയെ വരും എന്ന് വിചാരിച്ചു  2 മണിക്കൂര്‍ ക്ഷമിച്ചു..... ഒരു രക്ഷയുമില്ല... സര്‍ഗാത്മകത പോയിട്ട് സ പോലും വന്നില്ല... എന്നാലും ആര്‍ക്കും കേറി ചുളുവില്‍ എഴുത്തുകാരന്‍ ആകാന്‍ കഴിയുന്ന ഈ അത്ഭുത പ്രതിഭാസത്തെ വെറുതെ കളയാനും തോന്നുന്നില്ല.. പണ്ട് ഒരു കവിത എഴുതിയ പരിചയം മാത്രം ആണ് കൈമുതല്‍... അതാണേല്‍ വായിക്കാന്‍ കൊടുത്ത ആളുടെ കയില്‍ നിന്നും അടിപോലും കിട്ടിയ ചരിത്രം ആണ്.. 

പിന്നേം ഒരുപാടു ആലോചിച്ചാണ് എഴുതാനുള്ള topic ഉണ്ടാക്കി എടുത്തത്‌... എന്റെ നാട്... അതാകുമ്പോള്‍ കുറെ എഴുതാനും കാണും..കൂടെ ഗണപതി ക്ക് വയ്ക്കുന്നത് ഒരു നല്ല സാധനം ആയിക്കോട്ടെ എന്നും കരുതി..

എന്റെ നാടിന്‍റെ പേര് തിരുവാര്‍പ്പ് എന്നാണ്.. അധികം വികസനം ഒന്നും ചെല്ലാത്ത കോട്ടയം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. .. ഈ നാടിനു ആ പേര് വരാന്‍ ഉള്ള കാരണം ഇവിടുത്തെ 1500 വര്ഷം പഴക്കമുള്ള  പ്രശസ്തമായ കൃഷ്ണ സ്വാമി ക്ഷേത്രം ആണ് എന്നാണ് ഐതിഹ്യം ... ആ ഐതിഹ്യം ഞാന്‍ ഇവിടെ കുറിക്കട്ടെ !!!
പണ്ട് തിരുവാര്‍പ്പ് ഗ്രാമം അറിയപെട്ടിരുന്നത് കുന്നപള്ളി എന്നായിരുന്നു....  പാണ്ഡവര്‍ അവരുടെ വനവാസകാലത്ത് ആരാധിച്ചിരുന്ന ചതുര്‍ഭുജ കൃഷ്ണ വിഗ്രഹം , അജ്ഞാത വാസകാലത്ത് ,അക്ഷയ പാത്രത്തോടെ പുഴയില്‍ മുക്കിയിട്ടു...
അത് ഒഴുകി ഒഴുകി ചേര്‍ത്തലക്കടുത്തുള്ള ചാരമഗലം എന്നാ സ്ഥലത്ത് എത്തുകയും , ആ സ്ഥലവാസികള്‍ ഒരു അമ്പലം പണിതു ഈ വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.. എന്നാല്‍ തുടര്‍ന്നുണ്ടായ ഒരു കൊടിയ വരള്‍ച്ചയുടെ ഫലമായി , വിഗ്രഹത്തിനു നിവേദിക്കാന്‍ പോലും അവിടുള്ളവര്‍ കഷ്ടപെടുകയുണ്ടായി.. അങ്ങനെ ഇരിക്കെ ക്ഷേത്രത്തിലെ തന്ത്രിക്ക് ആ വിഗ്രഹം ഒരു വാര്‍പ്പില്‍ (അഥവാ ഉരുളി ) വച്ചു പുഴയില്‍ ഒഴുക്കാന്‍ ഒരു അരുള്പാട്  ഉണ്ടാകുകയും,തല്‍ഫലമായി  ആ തന്ത്രി അങ്ങനെ ചെയ്യുകയും ചെയ്തു.. ഉടന്‍ തന്നെ ആ ക്ഷേത്രം കത്തി നശിക്കുകയും ആ തന്ത്രി മോക്ഷം പ്രാപിക്കുകയും ചെയ്തു...

അങ്ങനെ ഇരിക്കെ ഒരിക്കല്‍ തന്ത്രി മട്ടപ്പള്ളി മഠം നമ്പുതിരിപ്പാട് തിരുവനന്തപുരം പോയി തിരികെ വഞ്ചിയില്‍ വരുന്ന വഴിക്ക് , വേമ്പനാട് കായലിന്റെ ഒരു ഭാഗത്ത്‌ എത്തിയപ്പോള്‍ വഞ്ചി നിന്ന് പോകുകയും, ചുഴിയില്‍ പെട്ടത് പോലെ വട്ടം കറങ്ങുകയും ചെയ്തു.. വഞ്ചി തുഴഞ്ഞ ആളോട് ഇറങ്ങി നോക്കാന്‍ തിരുമേനി പറഞ്ഞെങ്കിലും, അയാള്‍ക്ക് പേടി ആയതിനാല്‍ തന്ത്രി തനിയെ വെള്ളത്തില്‍ മുങ്ങി നോക്കിയപ്പോള്‍ , 2 വാര്‍പ്പിനിടയില്‍ കിടന്നിരുന്ന കൃഷ്ണ വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു..  അദ്ദേഹം വെള്ളം കളഞ്ഞു ആ വാര്‍പ്പിനു സുഗമം ആയി ഒഴുകാന്‍ അവസരം ഉണ്ടാക്കി കൊടുക്കുകയും ഒരു വഞ്ചിയില്‍ അതിനെ പിന്തുടരുകയും ചെയ്തു..  അത് ഒഴുകി ഒഴുകി പായല്‍ പിടിച്ചു കിടന്ന ഒരു കൈ വഴിയില്‍ കയറുകയും അവിടെ ഒരു ഈഴവ കാരണവര്‍ പായല്‍ വകഞ്ഞു മാറ്റി അതിനു വഴി ഒരുക്കുകയും ചെയ്തു..  ആ കുടുംബത്തിലെ പിന്തുടര്‍ച്ചക്കാര്‍ ഇപ്പോഴും ഈ ഗ്രാമത്തില്‍ താമസിക്കുന്നുണ്ട്.. അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക അവകാശങ്ങളും പതിച്ചു നല്‍കിയിട്ടുണ്ട്...

അതിനു ശേഷം തല്‍കാലം ആ വിഗ്രഹം മഠത്തില്‍ വച്ചു എന്നും അതിനു ശേഷമാണു ഇന്നത്തെ ക്ഷേത്രം പണിതു വിഗ്രഹം കുടിയിരുത്തിയെന്നുമാണ് ഐതിഹ്യം.. അന്ന് കരിക്കിന്‍ വെള്ളവും കണ്ണി മാങ്ങയുമാണ് ഭഗവാനു നിവേധിച്ചത്...
ഇപ്പോഴും മേട മാസത്തില്‍ 10 -അം ഉത്സവ ദിനമായ ആരട്ടിന്റെ അന്ന് വിഗ്രഹം മഠത്തില്‍ കൊണ്ട് പോകുകയും കണ്ണിമാങ്ങയും കരിക്കിന്‍ വെള്ളവും നിവേധിക്കാരുമുണ്ട്..

തിരുവാര്‍പ്പില്‍ ഭഗവാന്‍  പടിഞ്ഞാറോട്ട് ദര്‍ശനം നല്‍കി ആണ് ഇരിക്കുന്നത്.. നട തുറക്കുന്നത് 2 മണിക്കാണ്.. അഭിഷേകം ചെയ്താലുടന്‍ തല മാത്രം തുവര്‍ത്തി നിവേദ്യം നല്‍കുകയും ആണ് ഇവിടെ പതിവ്... അതിനു പിന്നിലും ഒരു കഥ ഉണ്ട്... കംസനെ കൊന്നു വിശന്നു വളഞ്ഞ കൃഷ്ണന്‍ ആണ് ഇവിടുത്തെ എന്നാണ് സങ്കല്‍പം.. അതിനാല്‍ തന്നെ നട തുറക്കുന്ന തന്ത്രിയുടെ കൈയില്‍  താക്കോലും കൂടെ ഒരു മഴുവും ഉണ്ടായിരിക്കും.. താക്കോല് കൊണ്ട് തുറക്കാന്‍ താമസം നേരിട്ടാല്‍ മഴു കൊണ്ട് വാതില്‍ വെട്ടി പൊളിക്കാന്‍ തന്ത്രിക്ക് അധികാരം ഉണ്ട്..  അത് മാത്രമല്ല ഗ്രഹണ സമയത്ത് പോലും തുറക്കാറുള്ള ഒരു ക്ഷേത്രം ആണ് ഇത്.. ഒരിക്കല്‍ ഗ്രഹണത്തിന് അടച്ചിട്ട ശേഷം നട തുറന്ന തന്ത്രി കാണുന്നത് ഭഗവാന്റെ അയഞ്ഞ കിങ്ങിണി (അരപ്പെട്ട ) ആണ്..അതിനു ശേഷം ഗ്രഹണ സമയത്ത് ക്ഷേത്രം അടയ്ക്കാറില്ല ..ഇവിടുത്തെ പ്രത്യേക നിവേദ്യം ആയ ഉഷ പായസം വളരെ പ്രസിദ്ധം ആണ്...

 ദൈവം കനിഞ്ഞനുഗ്രഹിച്ച പ്രകൃതി സൌന്ദര്യതാല്‍ വശ്യമാണ് ഈ കൊച്ചു ഗ്രാമം..  ഞാന്‍ ഈ ഗ്രാമത്തിന്റെ കുറച്ചു  ഫോട്ടോസ് താഴെ  കൊടുക്കുന്നു... അത് കണ്ടു കഴിഞ്ഞാല്‍ ഞാന്‍ ഇനി കൂടുതല്‍ ഒന്നും പറയണ്ട എന്നാണ് തോന്നുന്നത്...




അത്യാവശ്യത്തില്‍ കൂടുതല്‍ ബസ്‌ service ഉള്ള ഒരു  സ്ഥലം ആണ് ഇത് എന്നാണ് തോന്നുന്നത്... ലോക പ്രസിദ്ധമായ കുമരകം തിരുവാര്‍പ്പിന്റെ അയല്‍ക്കാരി ആണ്... കുറച്ചു താഴ്ന്ന പ്രദേശം ആയതിനാല്‍ മുന്‍പൊക്കെ വെള്ളപൊക്കെ ഭീഷണി ഉണ്ടായിരുന്നു... അതിന്റെ ഒരു ഫോട്ടോ ഞാന്‍ താഴെ കൊടുക്കുന്നു....

എന്തായാലും ഞാന്‍ കൂടുതല്‍ എഴുതി നശിപ്പിക്കുന്നില്ല... എന്നെ കൊണ്ട് വര്‍ണ്നിക്കവുന്നതിലും അപ്പുറത്താണ് എന്റെ നാടിന്‍റെ സൌന്ദര്യം ...

ഇത് എന്റെ ആദ്യ POST ആണ്.. ദയവു ചെയ്തു പ്രോത്സാഹിപ്പിക്കുക...

14 comments:

  1. ഗണപതിക്ക്‌ വെച്ചത് കാക്ക കൊണ്ട് പോയില്ല..
    അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ മതി..
    തിരുവാര്‍പ്പിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി
    ബ്ലോഗ്‌ ചിന്തയിലും ജാലകതിലും മറ്റും ലിസ്റ്റ് ചെയ്യൂ.
    അപ്പോള്‍ കൂടുതല്‍ പേര്‍ അറിയുവാനും വായിക്കുവാനും അവസരം ഉണ്ടാവും
    http://chintha.com/malayalam/blogroll.php
    http://www.cyberjalakam.com/aggr/

    ReplyDelete
  2. സ്വാഗതം
    പോസ്റ്റും അതില്‍ സൂചിപ്പിച്ച ഐതിഹ്യവും ആദ്യ അറിവാണ്.
    എഴുത്തുകാരന്‍ ഉറങ്ങി കിടക്കുന്നു എന്ന് പറഞ്ഞ ബ്ലോഗര്‍ കണ്ണനോ ഉണ്ണിയാണോ മറ്റോ ആണോ?

    ReplyDelete
  3. അതെ ... എന്താണേലും ഞാന്‍ ഇഷ്ടപെടുന്ന 2 പേരുടെ കയില്‍ നിന്നും തന്നെ ആദ്യ comments കിട്ടിയതില്‍ സന്തോഷം

    ReplyDelete
  4. നിര്‍ബാധം തുടരട്ടെ ഈ യാത്ര...ഭാവുകങ്ങള്‍.....സസ്നേഹം

    ReplyDelete
  5. ആദ്യ രണ്ട് പാരഗ്രാഫ് വായിച്ചു, എഴുത്ത് തുടരുക
    ബൂലോകത്തെക്ക് സ്വാഗതം... :)

    ReplyDelete
  6. കൊള്ളാം !!! പടങ്ങളും കൊള്ളാം.
    All the best, keep writing !

    ReplyDelete
  7. Hey,
    Just cant believe that it is you who have written this!!!
    It is for sure a good start, "ammukkuttee"..

    I am a bit upset with you only because you took so long to tell me about your blog!

    Waiting for the day when we will make it together to "Thiruvaarppu". :)

    ReplyDelete
  8. ബൂലോകത്തേയ്ക്ക് സ്വാഗതം

    നാടെന്ന് പറഞ്ഞിട്ട് മൊത്തം കുളവും പുഴയുമാണല്ലോ ;)

    ReplyDelete
  9. സര്‍ഗാത്മകത ഇല്ലെന്നു തീര്‍ത്തു പറയാന്‍ പറ്റില്ല...
    തുടര്‍ന്നും എഴുതൂ..... എല്ലാവിധ ഭാവുകങ്ങളും.

    ReplyDelete
  10. എഴുത്ത് തുടരുക...
    കൂടുതല്‍ എഴുതി നശിപ്പിക്കുക...
    ഫോട്ടോ Aara eduthathu???

    ReplyDelete
  11. നടുവിലത്തെ 2 എണ്ണം ഞാന്‍ എടുത്തതാണ്..

    ReplyDelete
  12. "കമ്പിളി പുതപ്പു" സൂപ്പര്‍...
    ഞാന്‍ ഒരു തിരുവാര്പ്കാരന്‍ ആണെങ്കിലും ഐതിഹ്യം പുതിയ അറിവായിരുന്നു ,

    ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete