Thursday, May 20, 2010

"കേള്‍ക്കാന്‍ മേലാ... കമ്പിളി പുതപ്പു.."


കുറെ നാളുകള്‍ മുന്‍പാണ്‌ ..കൃത്യമായ് പറഞ്ഞാല്‍,

സാധാരണക്കാരന് മൊബൈല്‍ അപ്രാപ്യം ആയിരുന്ന ഒരു സമയം...
സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെ ഇഷ്ടിക പോലത്തെ മൊബൈലും പിടിച്ചു വിലസുന്ന സമയം... 
500 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി റിലൈന്‍സ് കമ്പനി മൊബൈല്‍ ജനകീയം ആക്കി തുടങ്ങിയ സമയം...  

എങ്ങനേം ഒരു മൊബൈല്‍ കൈ കൊണ്ട് തൊടാനെങ്കിലും കിട്ടിരുന്ണേല്‍ എന്ന് ആശിച്ച time ഇല്‍ ആണ് 500 രൂപയുടെ റിലൈന്‍സ് ഫോണിനെ കുറിച്ചുള്ള പരസ്യം കണ്ടത്... അച്ഛനെ എരിവു കേറ്റി ഞങ്ങളും ഒരണ്ണം വാങ്ങിച്ചെടുത്തു... പിന്നെ പറയണ്ടല്ലോ? അല്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധ രാത്രിയില്‍ കുട പിടിക്കും എന്നാണല്ലോ?? ഞങ്ങളുടെ കാര്യത്തില്‍ കൂടെ അത് അച്ചട്ടായി..കുട മാത്രമല്ല ഞങ്ങള്‍ പിടിച്ചത്...വടി,കുന്തം ,കൊടചക്രം... അങ്ങനെ പിടിക്കവുന്നതെല്ലാം പിടിച്ചു.. എപ്പോളും മൊബൈല്‍..ഉണ്ണുമ്പോള്‍ ,ഉറങ്ങുമ്പോള്‍, പഠിക്കുമ്പോള്‍,കരയുമ്പോള്‍,ചിരിക്കുമ്പോള്‍ എന്ന് വേണ്ട toilet ഇല്‍ പോകുമ്പോള്‍ പോലും അതില്ലാതെ പറ്റില്ലന്നായി.. ആ സമയം ഞാന്‍ ഹോസ്റ്റലില്‍ നിന്നും പഠിക്കുന്ന സമയം ആണ്.. അനിയത്തി വീട്ടില്‍ നിന്നും പഠിക്കുന്ന സമയവും..ഇത് വാങ്ങിയതില്‍ പിന്നെ  ആ മൊബൈല്‍ നു വേണ്ടി ഞാനും എന്റെ അനിയത്തിയും തല്ലു കൂടാത്ത നേരമില്ലന്നായി ...എല്ലാ saturday ഉം ഞാന്‍ വീട്ടില്‍ ഹാജരായി... എന്താണെന്നറിയില്ല വല്ലാത്ത ഒരു ഹോം sickness എന്ന് കാരണമായി പറഞ്ഞു.... വീട്ടില്‍ എത്തിയാലുടെന്‍ അത് കൈയില്‍ എടുത്തു പിടിച്ചാല്‍ ബഹു സന്തോഷമാകും..

അങ്ങനെ ഇരിക്ക്കെ നടന്ന ഒരു സംഭവം ആണ് ഇത്... ഇത് പോലെ ഉള്ള ഒരു ശനി ആഴ്ച വീട്ടില്‍ വന്നപ്പോളാണ് അത് ശ്രദ്ധിച്ചത്.. അനിയത്തി ഏത് നേരം നോക്കിയാലും മൊബൈലില്‍ ഒരു ചേട്ടനോട് പഞ്ചാര.. അവളെക്കാളും 4  വയസു മൂത്ത ആളായ ഞാന്‍ ഇവിടെ ചൊറീം കുത്തി ഇരിക്കുമ്പോള്‍... ???? എനിക്ക് സഹിക്കുമോ??നെവെര്‍.. ഒന്നുമില്ലേലും എന്റെ പ്രായത്തില്‍ ഉള്ള എല്ലാര്ക്കുമല്ലേ നാണക്കേട്‌.. ഞാന്‍ വളരെ ആധികാരികമായി അവളോട്‌ കല്പിച്ചു... 
ചിന്നു.. ഇതൊന്നും കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണി അല്ല??
ഏത്?? അവളുടെ മറു ചോദ്യം..
ഈ.. സൊള്ളല്‍...over ഫോണ്‍... 
ഓഹോ? ആണോ?? സാരമില്ല.. ഞാന്‍ തല്ക്കാലം കുടുംബത്തില്‍ പിറന്നതല്ല എന്ന് കരുതി കൊള്ളാം...

ഹും! ! എന്നെ വിറ്റ കാശും അതിന്റെ പലിശയും അവളുടെ കൈയില്‍ ഉണ്ട്... അടവ് മാറ്റാം..
എന്നാലും അങ്ങനെ അല്ലടീ..ഞാന്‍ അമ്മയോട് പറയും.....
നീ പറ... എന്നിട്ട് വേണം.. എന്നികും നിന്റെ കുറെ കാര്യങ്ങള്‍ എനിക്കും  അമ്മയോട് പറയാന്‍..
ന്ഹെ ?? എന്തുവാടി നിനക്കിത്ര പറയാന്‍... 
നീ എന്റെ കാര്യം പറഞ്ഞു നോക്ക്.. അപ്പോള്‍ അറിയാമല്ലോ ??

അയ്യട.. അങ്ങനെ നീയിപ്പം സുഖികണ്ട..ഞാന്‍ ഒന്ന് ആലോചിച്ചു...ഇവളുടെ അടുത്ത് ഇതൊന്നും ചിലവാകില്ല.. താഴ്മതാനഭ്യുന്നതി എന്നല്ലേ?? ശരി..ശരി..പോട്ടെ..ഒന്നുമില്ലേലും നീ എന്റെ അനിയത്തി അല്ലെ???ഞാന്‍ ക്ഷമിച്ചിരിക്കുന്നു... but one condition ...

എന്താ? 
നീ ആരോടാണ് സംസാരിക്കുന്നതു എന്ന് എന്നോട് പറയണം..

അതോ...അവള്‍ക്കു എല്ലാം നിസാരം.. ഇതാണ് അപ്പു ചേട്ടന്‍.. എന്റെ ഫോണ്‍ ഫ്രണ്ട്..

കര്‍ത്താവെ?? ഫോണ്‍ ഫ്രെണ്ടോ??മൊട്ടേന്നു വിരിയാത്ത ഇവള്ക്കോ?? ഞാന്‍ അപ്പം ആരായി... ഇത്രേം കാലമായിട്ടും.. എനിക്ക് ഒരു ഫോണ്‍ ഫ്രെണ്ട് പോയിട്ട് ഫോ പോലും ഇല്ല...ഞാന്‍ ഇതെങ്ങനെ സഹിക്കും...എനിക്ക് കരയാന്‍ തോന്നി...

എങ്ങനെ ഒപ്പിച്ച്ചെടീ നീ ഇത്.. എന്റെ സ്വരം ഒരു കരച്ചിലിന്റെത് ആയിരുന്നു..

ഓ.. അത് ഒരു missed  കാള്‍ വഴിയാ..ഇതൊക്കെ എത്ര നിസാരം എന്നാണ് അവളുടെ ഭാവം..

ബാക്കിയുള്ളവര്‍ എത്രയോ കാലമായി മൊബൈല്‍ താഴത്തും തറയിലും വയ്ക്കാതെ കൊണ്ട് നടക്കുന്നു... ഒരു അവനും എന്തിനു അവള് പോലും missed  അടിപ്പിച്ച്ചിട്ടില്ല..അതല്ലേലും അങ്ങനെ അല്ലെ ? എറിയാന്‍ അറിയാവുന്നവരുടെ കൈയില്‍ കല്ല്‌ കൊടുക്കില്ലോ??

വേണേല്‍ ഞാന്‍ നിന്നെ പരിചയപെടുത്താം.. അവള്‍ വിശാലമനസ്കയായി...
വലിയ അഭിമാനിയായി "എന്റെ പട്ടിക്ക് വേണം "..എന്ന് പറയാന്‍ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും...ആവിശ്യക്കാരന് ഔചിത്യം പാടില്ല എന്നുള്ളത് കൊണ്ട് പുറത്തു പറഞ്ഞത് ഇങ്ങനെ ആണ്...
"നിനക്ക് നിര്‍ബന്ധം ആണേല്‍ ഒന്ന് പരിചയ പെട്ടേക്കാം.."

ഓ..എനിക്ക് ഒരു നിര്‍ബന്ധവും ഇല്ല.. അവളുടെ മറുപടി പെട്ടന്നായിരുന്നു...
bloody  fool ...കലക്ക വെള്ളത്തിലെ മീന്പിടുത്തക്കാരി ..."EVERY DOG HAS A DAY " ഞാന്‍ പല്ല് കടിച്ചു..

എന്താടീ..ദേഷ്യം വരുന്നോ??

ഏയ്‌..എനിക്കോ?? ദേഷ്യമോ?? എന്ന് വച്ചാല്‍ എന്താ??
ഉം...അവള്‍ ഒന്ന് ഇരുത്തി മൂളി.... അതൊക്കെ കൊള്ളാം.. പക്ഷെ നീ ഇന്നലെ വാങ്ങിയ ആ പുതിയ ടോപ്‌ എനിക്ക് തന്നേക്കണം..

ഞാന്‍ ഞെട്ടിപ്പോയി.. ആശിച്ചു വാങ്ങിയതാണ്... ഈ നശൂലം ഇന്നലെ അത് ചോദിച്ചപ്പോള്‍ കട്ട്‌ ആന്‍ഡ്‌ റൈറ്റ് ആയിട്ട്  കൊടുകില്ല എന്ന് പറഞ്ഞതാണ്‌...എന്നിട്ടവള്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു!!... 

ഞാന്‍ അവളെ ദയനീയമായി ഒന്ന് നോക്കി... വേണേല്‍ മതി എന്നാ ഭാവം ആണ് അവളുടെ മുഖത്ത്..
എടീ അത് വേണോ?? അതിനു മുന്നേ വാങ്ങിച്ചത് പോരെ? 

അത് നീ തന്നെ വച്ചോ?? ഞാന്‍ പോണു..

കുലദ്രോഹി... തരാം..വാ... പക്ഷെ അതിനു മുന്നേ എന്നെ introduce ചെയ്യണം... 
ok ..അവള്‍ സമ്മതിച്ചു..
അങ്ങനെ ആ മഹത് കാര്യം അവള്‍ നിര്‍വഹിച്ചു... അന്ന് മുതല്‍ ഞാനും അപ്പു ചേട്ടനുമായി കമ്പനി..ചിന്നു out ..
 പുള്ളിയുടെ name മൊബൈലില്‍ തെളിഞ്ഞ ഉടനെ.. "സോറി..ഇത് എനിക്കുള്ള കാള്‍ ആണ്.. " എന്ന് പറഞ്ഞു എണീറ്റ്‌ പോകുന്നിടം വരയെത്തി കാര്യങ്ങള്‍...

അങ്ങനെ ഇരിക്കെ ഞങളുടെ അപ്പു ചേട്ടന് ഞങളെ ഒന്ന് കാണാന്‍ മോഹം...

ഇത്രേം നാളും സംസാരിച്ച ഒരു ലെവല്‍ വച്ചു..ഞങ്ങള്‍ തന്നെ ചേട്ടന്റെ ഒരു രൂപം മനസ്സില്‍ മെനഞ്ഞെടുത്... സൌണ്ട് കേട്ടാല്‍ അറിയാം കുഞ്ചാക്കോ ബോബന്‍ തന്നെ എന്ന് ചിന്നുവും.. അല്ലെ അല്ല.. ഇത് ആമിര്‍ ഖാന്‍ തന്നെ എന്ന് ഞാനും ബെറ്റ് വെച്ചു..

ശരി  ശരി ... ഇവരില്‍  ആരേലും ആയ്കോട്ടെ!! ഞാന്‍ അതിനും തയാറായി... എന്താണേലും ചേട്ടന്റെ അടിപൊളി ശബ്ദം ആണ്... ഞാന്‍ ഉറപ്പിച്ചു...
 കോട്ടയത്ത്‌ വച്ചു നടക്കുന്ന ഒരു FLOWER SHOW യുടെ അന്ന് 2 മണിക്ക് കാണാം എന്ന് ഞങ്ങള്‍ ഉറപ്പിച്ചു..
ആ സുദിനം അടുക്കുന്തോറും ..കാരണമില്ലാത്ത ഒരു വെപ്രാളം..ഒരു പരിഭ്രമം.. എന്ന് വേണ്ട.. ആദ്യമായി പെണ്ണ് കാണലിനു ഒരുങ്ങി നിക്കുന്ന ഒരു പെണ്ണിന്റെ സകല മനോഭാവത്തില്‍ കൂടെയും ഞാന്‍ കടന്നു പോകാന്‍ തുടങ്ങി..

അന്നത്തെ ദിവസം 1 മണി ആയപ്പോള്‍ തന്നെ ഞങ്ങള്‍ ready ആയി പുറപെട്ടു.. വഴി നീളെ വായി നോക്കികൊണ്ടാണ് പോണത്... ആരെ കണ്ടാലും ഇതാണോ അപ്പു ചേട്ടന്‍  എന്നാ ഒരു confusion ..
ചേട്ടനെ വിളിച്ചു... പുള്ളി അവിടെ ഹാജര്‍..  ഞങ്ങള്‍ മൈതാനത്തിന്റെ അകത്തേക്ക് കടക്കാന്‍ തുടങ്ങിയപ്പോളാണ് പെട്ടന്ന് ഒരു ഉള്‍വിളി.... എടീ..  എന്താണേലും ചേട്ടനെ ആദ്യം നമുക്ക് മറഞ്ഞു നിന്ന് കാണാം... പുള്ളിടെ ഡ്രസ്സ്‌ എന്താണ് എന്ന് വിളിച്ചു ചോദിച്ചേക്കാം... നമ്മുടെ ഡ്രസ്സ്‌ ചോദിക്കുവണേല്‍ മാറ്റിയും പറയാം..
 അതെ..അത് ശരിയാ.. ഞാന്‍ പുള്ളിയെ വിളിച്ചു ..
ചേട്ടാ..എന്താ ഡ്രസ്സ്‌??
ഞാന്‍ ഒരു ഡെനിം ജീന്‍സിലും ഒരു വൈറ്റ് ഷര്‍ട്ട്‌ ലും..
ഞാന്‍ ഒരു റെഡ് ചുരിദാര്‍ ആണ്..ചിന്നു ഒരു ബ്ലാക്ക്‌ മിഡി ആന്‍ഡ്‌ ക്രീം ടോപ്‌... ഞങ്ങള്‍ identity വെളിപെടുത്തി...

 ഞാന്‍ അപ്പോളെ പറഞ്ഞില്ലേ?? അടിപൊളി ആയിരിക്കുമെന്ന്..  ചിന്നു അവകാശവാദം നടത്തി കൊണ്ട് ചുറ്റിലും നോക്കി... അവിടെ അതാ ഫോണില്‍ സംസാരിക്കുന്ന ഒരു ഡെനിം ജീന്‍സ്കാരന്‍...

ഇത് തന്നെയടീ.. വാ... . അപ്പു ചേട്ടാ... ഞങ്ങള്‍ അയാളുടെ അടുത്തെത്തി കോറസ് ആയി വിളിച്ചു...

നോ രക്ഷ.. മൈന്‍ഡ് ചെയ്യുന്നില്ല.. ചേട്ടാ.. BASS ശരിയാക്കി വീണ്ടും ട്രൈ ചെയ്തു...

ഇത്തവണ അദ്ദേഹം കനിഞ്ഞു..തിരിഞ്ഞു നോക്കി... കുഞ്ചാക്കോ ബോബന്‍ ഒന്നുംമാല്ലെങ്കിലും ഒരു അടിപൊളി ആള്‍....  ഞങ്ങള്‍ക്ക് സന്തോഷമായി..ഞങ്ങള്‍ പുള്ളിയെ നോക്കി വെളുക്കെ ചിരിച്ചു...
എന്തേ ??? ... പുള്ളിക്ക് യാതൊരു ഭാവഭേദങ്ങളും ഇല്ല..
അല്ല..അപ്പു ചേട്ടന്‍ അല്ലേ?...
അല്ലാലോ.. പുള്ളിയെ എവിടെ നഷ്ടപ്പെട്ട്...??
ന്ഹെ?? ഇവന്‍ ആരടാ?? എവിടെ നഷ്ടപെട്ടന്നു.. ??

ഓ..ഒന്നുംമില്ല ... ഞങ്ങള്‍ തിരികെ വന്നു.. അപ്പു ചേട്ടനെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ പുള്ളി ഇങ്ങോട്ട് വിളിച്ചു.... അങ്ങേര്‍ക്കും പണി കിട്ടി എന്ന് തോന്നുന്നു..
 നിങ്ങള്‍ ശരിക്കും എന്താ ഡ്രസ്സ്‌?
ഇനി മറച്ചു വെച്ചിട്ട് കാര്യമില്ല.. ചേട്ടനും ശരിക്കുള്ളത്‌ പറ...അങ്ങനെ യഥാര്‍ത്ഥ ഐഡന്റിറ്റി വെളിപെടുതി.. ഫോണ്‍ വച്ചതും ചിന്നു പുറകോട്ടു മറിഞ്ഞതും ഒരുമിച്ചായിരുന്നു..
എടീ..escape !!!
എന്താടീ?? ഞാന്‍ ചുറ്റിനും നോക്കി.. നമുക്ക് അറിയാവുന്നവര്‍ ആരേലും ആണോ??
ആണേല്‍ എത്ര ഭേദം...അവള്‍ പറഞ്ഞു തീര്‍ന്നതും ... ഹലോ അമ്മുകുട്ടി... എന്ന വിളി  കേട്ടതും  ഒരുമിച്ചായിരുന്നു..
തിരിഞ്ഞു നോക്കിയ എനിക്ക് തല കറങ്ങി..
ഞങളുടെ അച്ഛന്റെ പ്രായം വരുന്ന ഒരുത്തന്‍.. ഈശ്വര!!! കുളിച്ചൊരുങ്ങി.. മുടിയൊക്കെ എണ്ണയൊക്കെ തേച്ചു പൌഡര്‍ ഒക്കെ പൂശി നല്ല സിംപലന്‍ ആയി വന്നിരിക്കുന്നു...
ഞാന്‍ ചിന്നുവിനെ ഒളി കണ്ണാല്‍ ഒന്ന് നോക്കി  .. രക്ത മയമില്ല..
അങ്ങേരുടെ മുഖത്ത് ലോട്ടറി അടിച്ച സന്തോഷം.. ഞങ്ങള്‍ക്ക് കാഞ്ഞിരക്കുരു കഷായം കുടിച്ച ഭാവം...

VERY GLAD TO MEET YOU !!!

ആണോ? അത് തനിക്കു.. ഹല്ലാ പിന്നെ ...
ഒരു ചവിട്ടു വച്ചു കൊടുക്കാന്‍ തോന്നി...
ടിക്കറ്റ്‌ എടുത്തോ അമ്മുകുട്ടി... ?? രക്ഷപെടാന്‍ ഉള്ള ഒരു അവസരം.. ഞാന്‍ ചിന്നുവിനെ നോക്കി.. അവള്‍ ഷോക്കില്‍ നിന്നും മുക്ത ആയ പോലെ തോന്നി...
ഇല്ല ചേട്ടാ.. എടുക്കാന്‍ പോകുവാ ...അവള്‍ പറഞ്ഞു..
നന്നായി.. എനിക്കും കൂടെ ഒന്ന് എടുത്തോ??
ഠിം.. മതിയായല്ലോ??മനസ്സില്‍ പറഞ്ഞു കൊണ്ട്  ഞാന്‍ അവളെ നോക്കി ഒന്ന് ചിരിച്ചു...
എന്തായിരുന്നു ബഹളം.. നിനക്കിതു തന്നെ വേണമെടി.. അവളും എന്നെ നോക്കി ചിരിച്ചു...
മൌനം വാചാലം ആയ ഒരു നിമിഷം..!!

വാ..പെട്ടന്ന് നടക്കു.. പിന്നെയെല്ലാം പെട്ടന്നായിരുന്നു... അങ്ങേരു ഞങ്ങളുടെ രക്ഷ കര്‍ത്താവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു.. രക്ഷപെടാന്‍ ഒരു പഴുത് ആലോചിച്ചുകൊണ്ട്‌ കൊല്ലാന്‍ കൊണ്ടുപോകുന്ന ആടിനെ മാതിരി  ഞങ്ങളും പിന്നാലെ നീങ്ങി...
നമുക്കൊരു ഐസ് ക്രീം കഴിച്ചാലോ?? പുള്ളി ചോദിച്ചു.. അതെങ്കിലും നടക്കട്ടെ!! ഞങ്ങള്‍ അനുസരണ ഉള്ളവരായി  അങ്ങേരെ അനുഗമിച്ചു..
കഴിച്ചു തീര്‍ന്ന ഉടനെ ,ഒട്ടും താമസമില്ലാതെ അങ്ങേരു കല്‍പ്പിച്ചു..

അമ്മുകുട്ടി.. ആ കാശു അങ്ങ് കൊടുത്തേക്കു...
പൂര്‍ത്തിയായി...ഇനി  വണ്ടിക്കൂലിക്ക് പോലും കാശില്ല.... ഞങ്ങള്‍ പരസപരം നോക്കി പുഞ്ചിരിച്ചു... തൃപ്തി ആയല്ലോ? അതായിരുന്നു ആ പുഞ്ചിരിയുടെ അര്‍ഥം...മൌനം വാചാലം ആയ മറ്റൊരു  നിമിഷം !!...

എന്തിനേറെ പറയുന്നു.. സമാധാനമായി.!!!.
അവസാനം എങ്ങനോക്കെയോ ഒരു വിധത്തില്‍..രക്ഷപെട്ടു വീട്ടിലെത്തി... ബസ്‌ കൂലിക്ക് കാശില്ലതിരുന്നത് കൊണ്ട്.. ഓട്ടോ പിടിച്ചാണ് വീട്ടില്‍ എത്തിയത്.. അതിനു അമ്മയുടെ കൈയില്‍ നിന്നും വേറെ കിട്ടി...
 ഒരക്ഷരം പോലും പറയാന്‍ പറ്റാതെ മുഖത്തോട് മുഖം നോക്കിയിരുന്നപ്പോള്‍ ദാ അടിക്കുന്നു പണ്ടാരം!!!
രണ്ടു പേരും അനങ്ങിയില്ല.. നീ ചെല്ല്.. ഞാന്‍ പറഞ്ഞു.. അപ്പു ചേട്ടന്‍ ആണേല്‍ തരണ്ട..
അയ്യട.. അങ്ങനെ ഇപ്പോള്‍ സുഖികണ്ടാ..നിന്റെ self property ആയിരുന്നല്ലോ .. നീ തന്നെ ചെല്ല്..
ഓ.. അത് സാരമില്ല.. ഞാന്‍ വിട്ടു തന്നിരിക്കുന്നു... നീ എടുത്തോ!!
അവള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി...
അവസാനം നിവര്‍ത്തിയില്ലാതെ അവള്‍ തന്നെ പോയി ഫോണ്‍ എടുത്തു...
എന്താ (മനസ്സില്‍ കിളവാ)? അവള്‍ ...
അമ്മുകുട്ടി ഉണ്ടോ ?
കുളിക്കുവാ.

ഓ.. ശരി... വരുമ്പോള്‍.. ഞാനിപ്പോള്‍ അയച്ച sms വായിച്ചിട്ട് തിരികെ വിളിക്കാന്‍ പറയണേ!!
പിന്നെ..ഉടനെ പറഞ്ഞേക്കാം.. രക്ഷപെട്ട ഭാവത്തില്‍ ഫോണ്‍ വെച്ചിട്ട് അവള്‍ എന്നെ നോക്കി..
ഡീ.. അങ്ങേരു അയച്ച ഏതോ SMS വായിച്ചിട്ട് നീ അങ്ങോട്ട്‌ വിളിക്കാന്‍..
വിളിച്ചത് തന്നെ.. ഞാന്‍ മനസ്സില്‍ ഓര്‍ത്തു...
എന്തായാലും ഞാന്‍ ഒന്ന് നോക്കട്ടെ.. എന്താണ് എന്ന്.. അവള്‍ inbox തുറന്നു..
'വരുവാനില്ലരുമിന്നോരുന്നാലും ഈ വഴിക്കറിയാം അതെന്നാലുമെന്നും..."
ഹിഹിഹി... ചിന്നു പൊട്ടി ചിരിച്ചു..
എടുത്തൊരു ഏറു കൊടുക്കടി ആ പണ്ടാരം.. ഞാന്‍ പൊട്ടിത്തെറിച്ചു...
 വീണ്ടും ഫോണ്‍ അടിച്ചു.. ഞങ്ങള്‍ ഫോണ്‍ കൊണ്ട് ഡൈനിങ്ങ്‌ ടാബിളില്‍ വച്ചു... 5 -ആം പ്രാവശ്യം അടിക്കാന്‍ തുടങ്ങിയപ്പോള്‍  അമ്മ വന്നു..

ഈ പിള്ളേര് എവിടെ പോയോ എന്തോ? അമ്മ ചോദിക്കുന്നത് കേട്ട്..ഡീ.. ഫോണ്‍ എടുക്കാന്‍...
ഓര്മ വന്നത് RAMJI RAO SPEAKING സിനിമയിലെ ഡയലോഗ്  ആണ്...
കേള്‍ക്കാന്‍ മേലാ... കമ്പിളി പുതപ്പു....കോറസ് ആയി ഞങ്ങള്‍ അലറി..

18 comments:

  1. സാരമില്ല. ഇടയ്ക്ക് ഇങ്ങനെ ഒരു പണി കിട്ടുന്നത് നല്ലതാ... ഒരു പാഠം പഠിയ്ക്കാന്‍!

    ReplyDelete
  2. വല്യ പോസ്റ്റ് എനിക്ക് ഇഷ്ട്ടല്ലാ, കഷ്ട്ടപെട്ട് വായിച്ച് അവസാനം നല്ലതെല്ലന്ന് തോന്നിയാല്‍ സങ്കടാവും. നല്ലതെന്ന് തോന്നിയാല്‍ സന്തോഷവുമാവും . ബട്ട് രിസ്ക് എടുക്കാന്‍ എനിക്ക് വയ്യാ. അതോണ്ട് വായിച്ചില്ലാ... സോറി
    (ചെറിയ പോസ്റ്റുകള്‍ ആണ് എല്ലാവര്‍ക്കും ഇഷ്ട്ടം, സമയക്കുറവ് ആണ് പ്രശ്നം)

    ReplyDelete
  3. കലക്കി.
    വായിച്ചു കഴിയാതെ ശ്വാസം വിടാന്‍ പോലും തൊന്നാത്ത എഴുത്ത്.
    അതും നര്‍മ്മം കലര്‍ത്തി മനോഹരമാക്കിയത് പഴംചൊല്ലുകള്‍ ചേര്‍ത്ത് ഭംഗിയാക്കി.
    പറഞ്ഞ രീതി അതിമനോഹരമായി.
    ഫോണ്‍ ഫ്രണ്ടെന്ന പുതിയ പ്രയോഗവും ഉഗ്രനായി.
    ഭാവുകങ്ങള്‍..

    ReplyDelete
  4. ഹ..ഹ..ഹ..
    ഇത് പോലൊരു പറ്റ് എനിക്കും പറ്റിയതാ..
    പഞ്ചാരമൊഴിക്കാരിയെ നേരിൽ കണ്ടപ്പോൾ സെക്കന്റ് ഷോ കണ്ടിരിക്കുന്നവനെ ചായയും പരിപ്പുവടയും വാങ്ങിത്തരാമെന്ന് പറഞ്ഞ് വിളിച്ച് കൊണ്ട് പോയി സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കിയ അവസ്ഥയായിപ്പോയി ഞാൻ..
    അതിൽ പിന്നെ എന്റെ പ്രിയനമ്പറായിരുന്നിട്ട് കൂടി ആ സിംകാർഡ് എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു, എന്ത് ചെയ്യാം. ബാധ ഒന്ന് ഒഴിഞ്ഞ് കിട്ടണ്ടേ..

    ReplyDelete
  5. രസകരമായ പോസ്റ്റ്, കൊള്ളാം..

    ReplyDelete
  6. അമ്മുക്കുട്ടീ.,സംഭവം നന്നായി രസിച്ചു.:)
    പിന്നെ ഇങ്ങനത്തെ ഫോണ്‍ഫ്രണ്ട് ഒക്കെ പല വിധ കുഴപ്പങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങളാണു ഇപ്പോഴുള്ളത്. എന്തായാലും പിന്നീട് ഒരു മുന്‍ കരുതല്‍ എടുക്കാന്‍ ഇതു കാരണമായല്ലോ.നല്ലത്..

    ReplyDelete
  7. നര്‍മ്മം കലര്‍ത്തിയ അവതരണം നന്നായിട്ടുണ്ട്...
    വളരെയധികം ഇഷ്ട്ടപെട്ടു

    ReplyDelete
  8. കലക്കി.....നല്ല പോസ്റ്റ്‌..നല്ല നര്‍മ്മം !!!!

    ReplyDelete
  9. എല്ലാ വിലയേറിയ comments നും നന്ദി..

    ReplyDelete
  10. kashtapettu kuthii irunnu vaayivhu. it was very interstintg to read:)...adipoli aayittudee..keep writing..

    ReplyDelete
  11. Kollam .. nalla avatharana saiyli...adipoli ..keep going...

    ReplyDelete
  12. Kurachu varshangalkku munpu, oru hospitalil admit aaya oru relativinu vendi phone cheythu, jnan aviduthe oru nursumaayi odukkathe line aayi. chitrayum, mangeshkarum okke asooya ppedunna type swaram. entalloo - jnan angu maanam muttiyaayirunnu. penkutty paranju aval oru urvashy type aanennu, athum koodi kettappol oh, oru divasam joliyil ninnu bunk cheythu hospital vare poyi. oppam oru best friendum vannu. entalloooo, sathyathil nammude cinemayil aa kochine compare cheyyaan pattiya oru actress illa, aah, My Name is Khan - ile aa mama ille - aa payyante amma (I am not referring to her colour) - athu poloru kutty. Ennee viyarthu kulichu ennaanu suhruthu parayunnathu.
    ithu vaayichappol athaanormma vannathu. nandri

    ReplyDelete
  13. ഫോണെടുത്ത് പറഞ്ഞ് കൂടായിരുന്നോ..

    "നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇനി നിലവിലില്ല"
    :)

    ReplyDelete
  14. അപ്പു ചേട്ടന്‍...
    കുഞ്ചാക്കോ ബോബന്‍ ...
    സിംപലന്‍...
    കിളവന്‍ ഫോണ്‍ ഫ്രണ്ട്...

    ഇഷ്ട്ടപെട്ടു....!!!

    ReplyDelete
  15. ഇപ്പൊ നമ്പര്‍ മാറ്റിയോ എന്നിട്ട് .... ഫോണ്‍ നമ്പര്‍

    ReplyDelete
  16. തനിക്ക്‌ അയാളെ തന്നെ കെട്ടായിരൂന്നില്ലെ?

    എന്തായാലും വ്യത്യസ്തമായോരൂ പോസ്റ്റ്‌ വായിച്ച സംതൃപതിയോടെ ഭാവുകങ്ങള്‍ നേരൂന്നൂ, ദീപുപ്രദീപ്‌

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. മുകളിലെ പോസ്റ്റിനുള്ള മറുപടി...
    അയ്യോ!!!

    ReplyDelete