Monday, January 24, 2011

അമ്മുകുട്ടിയുടെ ഡ്രൈവിംഗ് ഭാവി... അനിശ്ചിതത്തില്‍....????


ആമുഖം : ഈ കഥയില്‍ ചിന്നുകുട്ടിക്ക് റോള്‍ ഇല്ല...

അമ്മുകുട്ടിക്ക് ഒരു മോഹം ..ഡ്രൈവിംഗ് പഠിക്കണം എന്ന്.. പഠിച്ചു..കാര്യമായി തന്നെ.... പഠിച്ചു തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് ഒരു കാര്യം ദഹിക്കുന്നില്ല... ഗീയര്‍ ...എന്താണ് എന്നു അറിയില്ല..ഗീയര്‍ നോട് എനിക്ക്  ഭയങ്കര ദേഷ്യം .. എന്നെ സംബന്ധിച്ചടുതോളം ഗീയര്‍ ഒരു അനാവശ്യ സാധനം ആണ് വണ്ടിക്കു... അതിനോട് സ്നേഹം തോന്നാന്‍ വേണ്ടി മാത്രം ,ഒന്നല്ല രണ്ടല്ല മൂന്ന് പ്രാവിശ്യം Refreshment course നും പോയി ... ഇഷ്ടം തോന്നിയില്ല എന്ന് മാത്രമല്ല പൂര്‍വാധികം വെറുപ്പുമായി ..എന്നാലും 3 പ്രാവിശ്യം refreshment course നു പോയതല്ലേ...അതോടെ.. എല്ലാമായി എന്ന് ഞാനങ്ങു വിചാരിച്ചു പോയി... ഇനി എന്റെ പാടവം തെളിയിക്കാന്‍ ഒരു വേദി വേണം.. അതിനായി നല്ല പാതിയുടെ കാലില്‍ പിടിച്ചു കെഞ്ചി നോക്കി.. കരഞ്ഞു നോക്കി.. .വീട്ടില്‍ പോകുമെന്നും divorce ചെയ്യുമെന്നും    ഒക്കെ  പറഞ്ഞു നോക്കി.. അങ്ങനെ പുള്ളിയെ മോഹിപ്പിച്ചാല്‍ ഒരു കാലത്തും എന്റെ ആശ നടക്കില്ല എന്ന് മാത്രമല്ല പുള്ളി എന്നാല്‍  പിന്നെ അത് തന്നെ നടക്കട്ടെ എന്ന് ഒറ്റക്കാലില്‍  നിന്നപ്പോള്‍ , ആ ഭീഷണി തല്ക്കാലം ഞാന്‍ പിന്‍ വലിച്ചു...

പുള്ളിയുടെ അഭിപ്രായത്തില്‍ ഞാന്‍ ബാംഗ്ലൂരില്‍ ഓടിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലത്രേ!! എന്ത് ചെയ്യാം.???. ഹേയ് മനുഷ്യ ...കുളം ഇല്ലാതെ നീന്തി കാണിക്കാന്‍ പറ്റുമോ?? ഞാന്‍ രോഷം കൊണ്ടു... പക്ഷെ അത് മനസിലാണ് എന്ന് മാത്രം.....വെളിയില്‍ ആയിരുന്നേല്‍....എന്റെ പല്ലിന്റെ എണ്ണം കുറയുകയും  ..എല്ലിന്റെ എണ്ണം കൂടുകയും ചെയ്യും എന്ന് എനിക്കറിയാം....ശരി പോട്ടെ.. Bangalore ഇലെ റോഡുകള്‍ക്ക് എന്റെ ഡ്രൈവിംഗ് പാടവം അറിയാന്‍ വിധിച്ചിട്ടില്ല... എന്ന് വിചാരിച്ചു സമാധാനിച്ചു.. എന്നാലും ഇടയ്ക്കൊക്കെ സമാധാനക്കേട്   തോന്നുമ്പോള്‍  car race ഗെയിം computer ഇല്‍ കളിച്ചു സമാധാനപെട്ടു....

അങ്ങനെ ഇരിക്കെ ,ഒരു ശനി ആഴ്ച ദിവസം ,രാത്രി ഏകദേശം ഒരു 10 മണി കഴിഞ്ഞു കാണും....ഒരു പാര്‍ട്ടി കഴിഞ്ഞു വന്ന  നല്ല പാതിക്കു എന്റെ ഡ്രൈവിംഗ് കാണണം..
അയ്യോ. സത്യം പറയാല്ലോ... എനിക്ക് സന്തോഷത്തേക്കാള്‍  ഉപരി ടെന്‍ഷന്‍ ആണ് തോന്നിയത്...കാരണങ്ങള്‍ പലതായിരുന്നു...ഒന്നാമത്തെ കാരണം...refreshment course ചെയ്തതെല്ലാം രാവിലെ ആയിരുന്നു..  രണ്ടാമത്തെ കാരണം computer ഗെയിം ഇലെ എന്റെ ഡ്രൈവിംഗ് ഉം രാത്രിയില്‍ ചെയ്തിട്ടില്ല..മൂന്നാമത്തെ കാരണം... പഠിച്ചതൊക്കെ മറന്നോ എന്നുള്ള സംശയം... അതിനെല്ലാം മേലെ... instructor ആയി കൂടെ ഇരിക്കാന്‍ പോണത് മറ്റാരുമല്ല  ദേഷ്യത്തില്‍ പല പ്രാവിശ്യം doctorate നേടിയിട്ടുള്ള എന്റെ സ്വന്തം... ... ഹമ്മേ....
ഇന്ന് വേണോ?? ഒന്ന് ചോദിച്ചു പോയി... എന്താ ഇന്ന് ആയാല്‍?? മറു ചോദ്യമേ ദേഷ്യത്തില്‍... 
അല്ല.. ശനി ആഴ്ച നല്ല ദിവസമല്ല...അതാ.... 
ഒന്നും കുഴപ്പമില്ല... വാ.. പിന്നെ ഒരു കാര്യം... സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ടു എടുക്കുമ്പോള്‍ ഓഫ്‌ ആയാല്‍ എന്റെ സ്വഭാവം മാറും..
ഈശ്വരാ... എനിക്ക് അങ്ങനെയേ വരൂ... തീര്‍ന്നു.... ഞാന്‍ വിറച്ചു കൊണ്ട് മുന്നോട്ടു നടന്നു...
ഞാന്‍ സകല ഈശ്വരന്‍ മാരേം വിളിച്ചു കൊണ്ട് കയറി ഇരുന്നു..സ്റ്റാര്‍ട്ട്‌ ചെയ്തു.... എന്നെ പരീക്ഷിക്കരുതേ... ഞാന്‍ ഗണപതി അമ്പലത്തില്‍ 10 തേങ്ങ അടിചേക്കാമേ...
ഗണപതി ഭഗവാനു തേങ്ങ വല്യ ഇഷ്ടമാണ് എന്ന് തോന്നുന്നു... ഭാഗ്യം ഓഫ്‌ ആയില്ല...(അതിലും വല്യ ശിക്ഷയാണ് അങ്ങ് ഈ പാവത്തിന് കത്ത് വച്ചിരുന്നത് എന്ന് അപ്പോള്‍ അറിഞ്ഞില്ല.. അപ്പോള്‍ ഓഫ്‌ ആയിരുന്നേല്‍ അതോടെ എല്ലാം തീര്‍ന്നേനെ....)
വിറച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു... ക്ലെച്ചു പിടിച്ചു ഗീയര്‍ മാറ്റെടി...
ദേ വന്നു..... എന്റെ ശത്രു..ഗീയര്‍...!! ഗീയര്‍ എന്ന് കേട്ടാലെ എനിക്ക് ടെന്‍ഷന്‍ ആകും..
സത്യം പറയാല്ലോ.. ആ ടെന്‍ഷന്‍ ഇല്‍ ക്ലെച്ചും accelerator ഉം എനിക്ക് മാറിപോയി.. 
ഇതാണോ നീ 3 refreshment course കൊണ്ട് പഠിച്ചത്..??? ചേട്ടന്‍ അലറി... കൂടെ ഒരു കിഴുക്കും...
ഹമ്മേ...ടെന്‍ഷന്‍ കൊണ്ട് മാറി പോയതാ ചേട്ടാ... 
മാറിപോയോ? ഓഹോ.. ഇപ്പോള്‍ കഷ്ട കാലത്തിനു ബ്രേക്ക്‌ ആണ്  ഇടെണ്ടിയിരുന്നതെങ്കിലോ? എന്ത് സംഭവിച്ചേനെ...??? ന്ഹെ?? ഒരു ഡ്രൈവര്‍ക്ക് ഒരിക്കലും പിഴവ് സംഭവിക്കരുത്... പിന്നെ ഡ്രൈവിംഗ് നെ കുറിച്ചുള്ള ഒരു പ്രഭാഷണവും..
ഹും... ഈ മനുഷ്യന്‍ ഒരു സേഫ് ഡ്രൈവര്‍ ആണെന്ന്  പൊക്കി പറഞ്ഞ എന്നെ പറഞ്ഞാല്‍ മതിയല്ലോ... ഞാന്‍ മനസ്സില്‍ എന്നെ തന്നെ പ്രാകി...
എന്തുവാടി... പിരുപിറുക്കുന്നെ?? 
ഹേയ്.. നമ്മളീ പോളിടെക്നിക്കില്‍ ഒന്നും പഠിച്ചിട്ടില്ല എന്ന് പറയുവാരുന്നു...
പിന്നെ വല്യ കുഴപ്പമില്ലാതെ മുന്നോട്ടു പോയി..(അണയാന്‍ പോകുന്ന ദീപതിന്റെ ആളിക്കത്തല്‍  ആണ് അത് എന്ന് അപ്പോള്‍ എനിക്ക് മനസിലായില്ല..) അങ്ങനെ വീട് എത്താറായി.. പുള്ളിയുടെ മുഖത്ത് ഒരു ചെറിയ ചിരി ഒക്കെ വന്നു..തുടങ്ങി.. ഹാവൂ..
ഒരു വളവു.. (നാശം പിടിക്കാന്‍ )..കഷ്ട കാലം ഏതു രൂപത്തിലും വരാം...
എന്റെ വണ്ടി ഓഫായി... പുറകെ വന്ന സാമദ്രോഹികള്‍ക്ക് അറിയാമോ ഡ്രൈവിംഗ് ടെസ്റ്റ്‌ നു വന്ന ഒരു പാവം കുഞ്ഞാട് ആണ് വണ്ടി ഓടിക്കുന്നെ എന്ന്... 
എന്റെ നല്ല പാതിയുടെ ചീത്ത വിളിയൊക്കെ അവഗണിച്ചു... പുറകെ വന്ന ചേട്ടന്മാരോട്..
Experience ഉള്ള ചേട്ടന്‍ മാരെ..  പോകാന്‍ സ്ഥലം ഉണ്ടല്ലോ.. അതിലൂടെ വണ്ടി കൊണ്ട് പോയ്ക്കൂടെ പ്ലീസ്‌...എന്നൊക്കെ ഞാന്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞു നോക്കി...  
എവിടുന്നു... അവന്മാര് എന്നേം കൊണ്ടേ പോകൂ..
2 മിനിറ്റില്‍ തീര്‍ന്നു പ്രശ്നം..  പക്ഷെ അവര്.. എന്നെ വിട്ടില്ല.. എന്റെ കാലന്‍ വേഷം മാറി
വന്നവര്‍ ആണ് അവര്‍ എന്ന് എനിക്ക് അപ്പോഴും മനസിലായില്ല...
ആ കൊരങ്ങന്മാര് എന്റെ വണ്ടിയുടെ വിലങ്ങനെ വണ്ടി  കൊണ്ടിട്ടു എന്നെ ഒരേ ചീത്ത... ഏതോ പാര്‍ട്ടി കഴിഞ്ഞു വന്ന വഴിയാണ് എന്ന് തോന്നുന്നു.... ഞാന്‍  സോറി പറഞ്ഞു കൊണ്ട് അത് മുഴുവന്‍ കേട്ടോണ്ടിരുന്നു... കാരണം.. എന്റെ ഭര്‍ത്താവും ഒരു പാര്‍ട്ടി കഴിഞ്ഞു വന്നതായിരുന്നു... പോരാത്തതിനു അവരാണേല്‍ 2 പേര് ..എന്റെ ഭര്‍ത്താവു ഒറ്റയ്ക്ക്....... പുള്ളി ദേഷ്യത്തില്‍ ഇറങ്ങാന്‍ പോയപ്പോള്‍ ഞാന്‍ കൈയില്‍ പിടിച്ചു കെഞ്ചി...
അവര്‍ ചീത്ത പറഞ്ഞു മടുത്തപ്പോള്‍ വണ്ടി എടുത്തോണ്ട് പോയി.. ഉടനെ ഞാന്‍ എന്റെ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും പിടി വിട്ടു... 
അബദ്ധമായി..
ചാടി ഇറങ്ങി... ഇപ്പുറത്ത് വന്നു എന്നെ വലിച്ചിറക്കി... കരണത്ത് ഒന്ന് പൊട്ടിക്കാന്‍ ആഞ്ഞു.....ആരുടെയോ ഭാഗ്യത്തിന് അടി കിട്ടിയില്ല...
"പോയി അപ്പുറത്ത് കേറടി" ...അയ്യോ... ഞാന്‍ ഓടി പോയി അപ്പുറത്ത് കേറി...
 സാധാരണ ഗതിയില്‍ എന്നെ ഒന്ന് കിഴുക്കിയാല്‍ പോലും ആളെ വിളിച്ചു കൂട്ടുന്ന ടൈപ്പ് ആണ് ഞാന്‍.. ആ ഞാന്‍.. അനങ്ങിയില്ല... 
"ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ.. ശനി ആഴ്ച നല്ല ദിവസം അല്ല..എന്ന് ..." ഞാന്‍ പിറുപിറുത്തു..പുള്ളി എന്നെ രൂക്ഷമായി ഒന്ന് നോക്കി...പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..
... എത്ര സ്പീഡില്‍ ആണ് പുള്ളി കാറ് എടുത്തത്‌ എന്ന് ഇന്നും എനികറിയില്ല... എന്നെ വീട്ടില്‍ ഡ്രോപ്പ് ചെയ്തതും അവന്മാരെ തിരക്കി പോയതും ഒക്കെ ഒരു നിമിഷത്തില്‍ കഴിഞ്ഞു... പക്ഷെ.. എന്റെ ഡ്രൈവിംഗ് ഭാവി... വീണ്ടും അനിശ്ചിതത്തില്‍....???? ങ്ങീ..ങ്ങീ...

13 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. @faisu ... 2 comments ഉം അറിയാതെ ഡിലീറ്റ് ചെയ്തു പോയി..സോറി...

    ReplyDelete
  3. അനുഭവമാണോ...?
    ഏതു വഴിയിലൂടെയൊക്കെയാ വണ്ടി ഓടിച്ചു പഠിക്കണതെന്നു ഒന്നു പറഞ്ഞ് തരണേ..ആ വഴി വരാതിരിക്കാന്‍ ശ്രമിക്കാം..ജീവനില്‍ കൊതിയുള്ളത് കൊണ്ടാ...

    ReplyDelete
  4. ബാംഗ്ലൂരിലെ റോഡുകള്‍ക്ക് ഭാഗ്യമില്ല. ( എന്നാലും അടിച്ചെങ്കില്‍ അത് ശരിയായില്ല. ഞാന്‍ കാണുമ്പം ഒന്ന് ഉപദേശിക്കാം)

    ReplyDelete
  5. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  6. Hee hee hee.. I remember the day on which u narrated this story to me.
    That whole day, the entire visualization of the narration made me
    laugh like hell..
    "Ammoosinu prasava vedana, enikku veena vaayana" alle???
    Anyways, bhaaviyonnum poyittilleda.. Shall I teach you? ;)
    [Ur better half will have yet another reason to worry about our friendship!!]

    ReplyDelete
  7. നന്നായിട്ടുണ്ട്. വീണ്ടും ചീത്തവിളി കേള്‍ക്കാനുള്ള ഭാഗ്യം അങ്ങേര്‍ക്കു ലഭിക്കാഞ്ഞതില്‍ സന്തോഷം.
    http://malloossery.blogspot.com/

    ReplyDelete
  8. ഇങ്ങനെയാണെങ്കിൽ കേരളത്തിൽ വന്നിട്ട് വണ്ടീടെ മേൽ തൊടണ്ടട്ടോ..

    ReplyDelete
  9. ഈ പരിശ്രമം കൊച്ചിയില്‍ ഒട്ടും വേണ്ടാട്ടോ!!

    ReplyDelete
  10. കാറായത് കൊണ്ട് കുഴപ്പല്ല്യാ....
    പെട്ടെന്നങ്ങ് മറിഞ്ഞു വീഴില്ലല്ലോ ?
    ഛേ..! നശിപ്പിച്ചു, അടിയൊന്നും വീണില്ല ല്ലേ ?

    ReplyDelete
  11. ഹും.... ഒരു ബൈക്കാണെങ്കിൽ കാണായിരുന്നു. അല്ല പിന്നെ !
    ക്ലൈമാക്സ് നശിപ്പിച്ചു, ഒരു കിഴുക്കെങ്കിലും വേണമായിരുന്നു.

    ReplyDelete
    Replies
    1. nannayittundu,,..... bhavukangal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane..........

      Delete
  12. really super.. jeevitha kadhayavumbol oru originality feel cheyyum.. nd some commnets like (Experience ഉള്ള ചേട്ടന്‍ മാരെ.. പോകാന്‍ സ്ഥലം ഉണ്ടല്ലോ.. അതിലൂടെ വണ്ടി കൊണ്ട് പോയ്ക്കൂടെ പ്ലീസ്‌...എന്നൊക്കെ ഞാന്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞു നോക്കി... ) nd ഹേയ് മനുഷ്യ ...കുളം ഇല്ലാതെ നീന്തി കാണിക്കാന്‍ പറ്റുമോ??), നല്ല പാതി, "ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ.. ശനി ആഴ്ച നല്ല ദിവസം അല്ല..എന്ന് ..." ഞാന്‍ പിറുപിറുത്തു..പുള്ളി എന്നെ രൂക്ഷമായി ഒന്ന് നോക്കി...പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല..) etc are very interesting... continue.. writing...

    ReplyDelete