Wednesday, June 30, 2010

CID അമ്മുകുട്ടി & CID ചിന്നുകുട്ടി..

നാട്ടില്‍ നിന്ന ഒരു december വെക്കേഷന്‍.. ...
 വെളുപ്പിനെ 5 മണിക്ക് വന്ന അനിയത്തിയുടെ ഫോണ്‍ കാള്‍ ആണ്  അമ്മയുടെ ഫോണ്‍ മോഷണം പോയി എന്ന നഗ്ന സത്യം മനസിലാക്കിയത്..തലേന്ന് മേശയുടെ പുറത്തു വച്ചിട്ട് കിടന്നുറങ്ങിയതാണ്....  1500 രൂപയുടെ നോക്കിയ basic സെറ്റ് മാത്രമല്ല എന്റേത് അല്ലല്ലോ....അത് കൊണ്ട് തന്നെ   വല്യ വിഷമം ഒന്നും തോന്നിയില്ല...പെട്ടന്ന് ഒരു നടുക്കം.. ഫോണിന്റെ കൂടെ വച്ചിരുന്ന ആഗ്രഹിച്ചു വാങ്ങിയ എന്റെ ഡിജിറ്റല്‍ ക്യാമറ.. അയ്യോ!!! എനിക്ക് control കിട്ടിയില്ല ..ഞാന്‍ പരിസരം മറന്നു അലറി...
2  മാസം ആയി പരലോകത്തോട്ടുള്ള വിസ കാത്തു കിടക്കുന്ന  എന്റെ അമ്മുമ്മയ്ക്ക് അത് ശരിയായി എന്ന സന്തോഷത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അയല്‍വാസികള്‍ ഓടിയെത്തി...
എപ്പോഴായിരുന്നു ?? ദുഖത്തോടെയുള്ള ആദ്യ ചോദ്യം പരസഹായം സാബു മാമന്റെ വകയായിരുന്നു...
ആഹ ..എന്തൊരു സ്നേഹമുള്ള നാട്ടുകാര്‍..വളരെ സങ്കടത്തോടെ ഞാന്‍ മൊഴിഞ്ഞു..  ഇന്നലെ രാത്രിയിലോ ഇന്ന് വെളുപ്പിനയോ ആയിരിക്കണം...
ഓഹോ? അപ്പോള്‍ ഉറക്കത്തില്‍ ആയിരുന്നു അല്ലേ??
അതെ...പറഞ്ഞതും ആരൊക്കെയോ അകത്തേക്ക് ഓടി കയറി..
എന്നാല്‍ പിന്നെ വൈകിക്കേണ്ട.. സ്വയം ശവമടക്ക് കമ്മറ്റി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് സാബു മാമന്‍ ചുറ്റം നിന്നവരെ നോക്കി...
കുഞ്ഞപ്പാ..നീല പടുത... അത് വഞ്ചിക്കള്‍ കാണും.. 5  ദിവസത്തേക്ക് എന്ന് പറഞ്ഞു വാങ്ങിയേക്കു.......പിന്നെ ഒരു 20 കസേര ..4 ഡസ്ക്..... മതിയോ????  കാരണവര്‍ സ്ഥാനത് അവരോധിക്കപെട്ട വാസു ആശാനോട് ചോദിച്ചു..
മതി..മതി... പിന്നെ വേണേല്‍ എടുക്കാല്ലോ?? വാസു ആശാന്‍ approve ചെയ്തു...
അതെ..അതെ..നാലുപാടും നിന്ന് സമ്മതം എത്തി.. രാത്രിയില്‍ അടക്ക്‌  നടത്താം അല്ലേ??ആരുടെയോ സംശയം ..
ഭഗവാനെ.. ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി... അവര്‍ ഉദ്ദേശിച്ച കാര്യം വേറെ ആണ് എന്ന് മനസിലായതും...
സാബു മാമ..STOP എന്ന് അലറിയതും ഒരുമിച്ചായിരുന്നു...ഇനീം ലേറ്റ് ആയാല്‍ പച്ച ജീവനോടെ കിടക്കുന്ന  അമ്മുമ്മയെ അവര്‍ വാഴ ഇലയിലേക്ക് മാറ്റിയെന്നു വരാം..
എന്റെ മൊബൈലും ക്യാമറയും മോഷണം പോയ ഷോക്ക്‌ കൊണ്ടാ ഞാന്‍ അലറിയത്... അല്ലാതെ നിങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിനല്ല.. ഞാന്‍ പതിയെ പറഞ്ഞു...
ന്ഹെ.. അയല്‍വാസികള്‍ പരസ്പരം നോക്കി...
അത് കൊള്ളാം.. അതിനാണോ ഈ അലറി വിളിച്ചത്..? എന്നാലും ഇത് കുറെ കടന്ന കൈ ആയി പോയി... നാട്ടുകാര്‍ എന്നെ കുറ്റപ്പെടുത്തി..
അത് ശരി.. അമ്മുമ്മ മരിക്കാത്തത്‌ ആണോ ഇപ്പോള്‍ കുഴപ്പമായത് ??ഞാന്‍ ഓര്‍ത്തു..
ഡാ.. ആ മൊബൈല്‍ ഒന്ന് കുത്തി കുഞ്ഞപ്പനോട് തിരികെ വരാന്‍ പറ.. സാബു മാമന് ആകപ്പാടെ നിരാശ ആയി...
എന്നെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട്‌ ...എന്നോട് ഐക്യ ദാര്ട്യം പ്രഖ്യാപിച്ചു കൊണ്ട് വന്നവര്‍ എന്ന് ഞാന്‍ കരുതിയവര്‍ പിരിഞ്ഞു പോയി...
എന്ത് ചെയ്യണം ???..കാര്യം ഇച്ചിരി ഓവര്‍ ആണേലും സഹായത്തിനു പരസഹായത്തിനെ തന്നെ വിളിക്കാം..തൊട്ടപ്പുറത്തെ വീടാണ്... ഞാന്‍ കാര്യം പറഞ്ഞു..
അമ്മുമ്മേടെ ശവമടക്ക് കമ്മിറ്റി സ്ഥാനം കൈവിട്ടു പോയ നിരാശയില്‍ കഴിഞ്ഞിരുന്ന മാമന് എന്റെ ഈ സഹായം ചോദിക്കല്‍ വളരെ ഇഷ്ടപ്പെട്ടു.. പെട്ടന്ന് തന്നെ മാമന്‍ എന്റെ ആസ്ഥാന ഉപദേശകന്‍ എന്ന സ്ഥാനം ഏറ്റെടുത്തു..
മാമന്റെ ഉപദേശം ശിരസാവഹിച്ചു കൊണ്ട്..  ഞാനും അച്ചയും കൂടെ നേരെ പൊലിസ് സ്റ്റേഷന്‍...
..പരാതിയുമായി SI യുടെ മുറിയുടെ നേരെ നടക്കുമ്പോളാണ് ലോക്കപ്പിനുള്ളില്‍ നിന്നും ദയനീമായ ഒരു വിളി..
അമ്മുകുട്ടി.. ഞാനും അച്ചയും  ഒരു പോലെ നടുങ്ങി.....  ...നിനക്കിവിടേം പരിചയക്കാരോ??അച്ഛ എന്നെ തറപ്പിച്ചൊന്നു നോക്കി..  നോക്കിയപ്പോള്‍ പണ്ട് എന്റെ കൂടെ tuition പഠിച്ച ഏതോ ഒരു സാമദ്രോഹി ആണ് ആ ലോക്കപ്പില്‍ കിടന്നു എന്നെ വിളിക്കുന്നത്‌........
അമ്മുകുട്ടീ.. ഒന്നിവിടം വരെ വാ... എന്നെ ഒന്ന് സഹായിക്കടോ??തനിക്കെന്നെ മനസിലായില്ലേ?ഞാന്‍ ആണ് ടോ സതീഷ്‌.......താന്‍ ഈ ക്നാപ്പന്മാരോട് ഒന്ന് പറയടോ...ഞാന്‍ ഒരു പാവം ആണ് എന്ന്.. അവന്‍ ഒറ്റ ശ്വാസത്തില്‍ തട്ടി വിടുകയാണ്.. ഈശ്വരാ..പരാതിയുമായി ചെന്ന ഞാന്‍ സതീഷിന്റെ കൂട്ട് പ്രതി ആകുന്ന അവസ്ഥയാകുമോ ?? ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി ആ കശ്മലന്‍ ,ഇന്നലെ മോഷ്ടിച്ച സാധനങ്ങള്‍ ഒക്കെ ഞാന്‍ അമ്മുകുട്ടിക്ക് ഉപയോഗിക്കാന്‍ കൊടുത്തു എന്നോ, അല്ലേല്‍ കൊലപാതകം ചെയ്തത് അമ്മുകുട്ടിക്ക് വേണ്ടി ആണ് എന്നെങ്ങാനും വിളിച്ചി പറഞ്ഞാലോ...എന്റെ പ്രതീക്ഷ നശിച്ചു ,നിരാശയോടെ അവനെ തന്നെ ഉറ്റു നോക്കി നില്‍ക്കുനതു കണ്ടപ്പോള്‍ ,ആരോ ഒരാള്‍ അച്ചയോടു പറയുന്നത് കേട്ടു...
പാവം...തലയ്ക്കു സുഖമില്ല...ഇന്നലെ രാത്രി അമ്പലത്തിന്റെ പരിസരത്ത് വച്ചു ആരുടെയോ കൊങ്ങയ്ക്ക് പിടിച്ചു... അങ്ങനെ കൊണ്ട് വന്നതാ...ഹാവൂ.. സധാമാനമായി..ഞാന്‍ ദീര്കനിശ്വാസം വിട്ടു..
ഞങ്ങള്‍ കര്‍മ നിരതരായി..ഹെഡ് കോണ്‍സ്റ്റബിള്‍ നെ കണ്ടു സമക്ഷം എഴുതി തയാറാക്കിയ പരാതി കൊടുത്തു..
പരാതി ഒന്ന് ഓടിച്ചു വായിച്ചിട്ട് HC കുട്ടപ്പന്‍ പിള്ള എന്നെ ഒന്ന് അടിമുടി നോക്കി... ഈ ക്യാമറ ക്ക് എത്ര വില വരും..
അത് വാങ്ങിയപ്പോള്‍ പത്തു പതിനായിരമായി.. ഇപ്പോള്‍ ഒരു ആറായിരത്തില്‍ something ഉണ്ടായിരിക്കും..
ഞാന്‍ എന്തോ അരുതാത്തത് പറഞ്ഞത് പോലെ അങ്ങേര് എന്നെ ഉഗ്രമായി ഒന്ന് നോക്കി..
എന്ത് ??..6000 രൂപയുടെ മോഷണം അന്വേഷിക്കാന്‍ ഞങ്ങളോ? കൊച്ചു  എന്താ ഞങ്ങളെ പറ്റി വിചാരിച്ചത്.. ഛെ..HC തല വെട്ടിച്ചു...നല്ല കാര്യായി.. .. ? വല്ല ATM കവര്ചയോ കൂട്ട കൊലപാതകമോ .. അങ്ങനെ  ഒക്കെ വരട്ടെ!!.. HC തുടര്‍ന്നു.. ഉം...എന്താണേലും ഇത് ഇവിടെ ഇരിക്കട്ടെ... മറ്റു  കേസുകള്‍ അന്വേഷിച്ചിട്ട് സമയം കിട്ടുവാണേല്‍.. നോക്കാം..
ഞാനും അച്ചയും മുഖത്തോട് മുഖം നോക്കി.. ഒരു ജോലിയുമില്ലാത്ത ഈച്ച ആട്ടിയിരിക്കുന്ന ഒരു ലോക്കല്‍ സ്റ്റേഷന്‍ ആണ്... പറച്ചില്‍ കേട്ടാല്‍ മുംബൈ തീവ്രവാദി ആക്രമണത്തിന്റെ അന്വേഷണ ചുമതല കഴിഞ്ഞു ഇപ്പോള്‍ വന്നു കേറിയാതെ ഉള്ളു എന്ന് തോന്നും......ഒരു കാര്യം മനസിലായി... പരാതി കൊണ്ട് വല്യ പ്രയോജനം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന്.... എന്നാല്‍ പിന്നെ ഒരു കൈ നോക്കി കളയാം..കളളനെ പിടിക്കാനായി ഞാനും ചിന്നുവും മുന്നിട്ടിറങ്ങി..
 നാട്ടിലെ ആസ്ഥാന കള്ളന്മാരില്‍ ഒരാള്‍ ആയ   കോഴി കുഞ്ഞുമോനെ ചുറ്റി പറ്റി അന്വേഷണം തുടങ്ങാന്‍ തീരുമാനമായി......രാത്രിയില്‍ മോഷണവും പകല്‍ കൂലി പണിയും...അതായിരുന്നു കുഞ്ഞുമോന്‍.... ഞങ്ങളുടെ വീടിലെ ചില്ലറ പുറം പണിക്കൊക്കെ പുള്ളി വരാറുണ്ടായിരുന്നു...
അത് ശരിയാ..ഇന്ന് പണിക്കു വരുമ്പോള്‍  മുതല്‍ തന്നെ നമുക്ക് പുള്ളിയെ നിരീക്ഷണത്തില്‍ വെയ്ക്കാം..ചിന്നു master plan തയാറാക്കി..അതിന്‍ പ്രകാരം ഞങള്‍ പുറം പണി ചെയ്തോണ്ടിരുന്ന ചേട്ടന്റെ അടുത്തെത്തി...
ഉം.. എന്താ? കുഞ്ഞുമോന്‍ ചേട്ടന്റെ വക ചോദ്യം..
അല്ല.. അത് പിന്നെ.. ചേട്ടാ..ഞങ്ങള്‍ വിക്കി.... അപ്പുറത്ത് പറമ്പിലുള്ള ആ ഓല ആരും കാണാതെ ഇങ്ങു എടുത്തോണ്ട് വാ...
പൂര്‍ത്തിയാക്കുന്നതിനു മുന്നേ തന്നെ പുള്ളി ഞങ്ങളെ ദഹിപ്പിക്കുന്നപോലെ ഒന്ന് നോക്കി...
എന്റെ പോന്നു കുഞ്ഞേ ..വേറെ എന്ത് വേണേലും പറഞ്ഞോ...മോഷ്ടിക്കാന്‍  മാത്രം... അതിനു മാത്രം ഈ കുഞ്ഞു മോനെ കിട്ടുകേല മക്കളെ.....
ആഹാ....ഞങ്ങള്‍ പരസ്പരം നോക്കി... മോഷണത്തിന് മിനിഞ്ഞാന്നും കൂടെ നാട്ടുകാരുടെ തല്ലു കിട്ടിയ ആളാണ്.. നല്ല രസം...
ഞങ്ങള്‍ക്ക് മതിയായി..പിന്നെ ആര്????? അങ്ങനെ  ആലോചിച്ചു ആലോചിച്ചു.. കള്ളന്‍ ചെയ്ത ഒരു മണ്ടതരത്തില്‍ നിന്നും ഞങ്ങള്‍ അവനെ കണ്ടു പിടിച്ചു...ആ രാത്രി തന്നെ HC കുട്ടന്‍ പിള്ള സാറിനെ വിളിച്ചു കളളനെ പറ്റിയുള്ള വിവരങ്ങള്‍ hand ഓവര്‍ ചെയ്തു...പുള്ളി പിറ്റേന്ന് അവനെ അവന്റെ വീട്ടില്‍ ചെന്ന് പിടിക്കുകയും ചെയ്തു... (കള്ളന്‍ വളരെ intelligent ആയിരുന്നത് കൊണ്ട്.. മോഷ്ടിച്ച ഫോണില്‍ ഇരുന്നു 10 - 12 കാള്‍ വിളിച്ചിരുന്നു.. ആ ഒരു ക്ലൂ ഇല്‍ പിടിച്ചു ആ ഫോണിന്റെ കാള്‍ ലിസ്റ്റ് എയര്‍ടെല്‍ ജോലി ചെയ്യുന്ന ഒരു ഫ്രണ്ട് നെ കൊണ്ട് എടുപ്പിച്ചു..അവന്‍ വിളിച്ച 12 കാളും വിളിച്ചു നോക്കി ഞങ്ങള്‍ കണ്ടു പിടിച്ചതാണ്..).
 നാട് മുഴുവന്‍ അമ്മുകുട്ട്യും ചിന്നുകുട്ടിയും ഭീകരനായ കള്ളനെ പിടിച്ച  കഥയ്ക്ക്‌ ഞങ്ങള്‍ publicity കൊടുത്തു... ആ വീര സാഹസിക കഥ കേള്‍ക്കാന്‍ കൂട്ടത്തോടെ എത്തിയവരെ..."ചക്ക വീണു മുയല്‍ ചത്ത കഥ" മറച്ചു പിടിച്ചു  ഞങ്ങളായി ഉണ്ടാക്കിയ കഥയോടെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു..ഏതാണ്ടിങ്ങനെയൊക്കെ ...
."മദ്രാസിലുള്ള ഞങ്ങടെ ഒരു ഫ്രണ്ട് വഴിയ അവനെ പൊക്കിയത്... പുള്ളി അവിടെ intelligence  ഓഫീസില്‍ ആണേ..പുള്ളി  ആദ്യം ഫോണ്‍ ഇരിക്കുന്ന  സ്ഥലം കണ്ടു പിടിച്ചു ഞങ്ങളെ അറിയിച്ചു.... പിന്നെ ഒരു സ്പീഡ് ബോട്ടില്‍  അതി സാഹസികമായി അവനെ chase  ചെയ്തു...ഹോ..ഒന്നും പറയണ്ട..വല്യ കഷ്ടപ്പാടരുന്നു"..
അല്ല.. സ്പീഡ് ബോട്ട് എന്തിനാ... അതിനിടയില്‍ ഏതോ ഒരു അഹങ്കാരിയുടെ സംശയം.. നോക്കിയപ്പോള്‍ 7 വയസുകാരന്‍ ഉണ്ണിയാണ്...
ന്ഹെ...അതോ...അത്... ഉണ്ണികുട്ടാ...പൊന്നു മോനെ....നീ ..ഇങ്ങു വന്നെ..ഒരു സാധനം തരാം.. ചിന്നു അവനെ അകതോട്ടു വിളിച്ചു കൊണ്ട് പോയി...
ഡാ...ഇനീം നിന്റെ മുടിഞ്ഞ സംശയവുമായി വന്നാല്‍ നിന്നെ വെട്ടികണ്ടിച്ചു ഉപ്പിലിടും..പറഞ്ഞേക്കാം... ഓടെടാ...ഹല്ലാ പിന്നെ...കൂടെ ഒരു കിഴുക്കും..അവന്‍ ഓടി...ശത്രുവിനെ തുരത്തിയ സന്തോഷത്തില്‍ ചിന്നു മന്ദഹസിച്ചു കൊണ്ട് വീണ്ടും കഥ തുടരാന്‍ എത്തി..അവസാനമായി സംയുക്തമായി ഞങ്ങള്‍ പ്രഖ്യാപിച്ചു...
."ഞങ്ങളോട് കളിക്കുന്ന എല്ലാവര്ക്കും ഇതൊരു പാഠമാകട്ടെ"
നാട്ടുകാര്‍ ഞങ്ങളെ അതിശയത്തോടും  ആരാധനയോടും  നോക്കി.. ...അമ്മയും അച്ഛനും നിസ്സഹായരായി  ഞങ്ങളെയും ദയനീയരായി നാട്ടുകാരെയും   നോക്കി...
പിറ്റേന്ന് രാവിലെ 11 മണിയായപ്പോള്‍  ഒരു പറ്റം പൊലിസ് ...സൈറന്‍ മുഴക്കി കൊണ്ട് 2 പൊലിസ് ജീപ്പില്‍ വീട്ടിലോട്ടു ഇരച്ചെത്തി..
മോഷണം നടന്നു മുറിയെതാ? വാതില്‍ തുറന്നു അമ്പരന്നു നിന്ന അമ്മയോട് ഒരു പോലിസ്കാരന്‍ അന്വേഷിച്ചു..
അമ്മയെ തള്ളിമാറ്റി അവര്‍ അങ്ങോട്ട്‌ ഓടി കയറി..പിന്നെ മുരിയ്ടെ നീളം അളക്കുന്നു.വീതി അളക്കുന്നു.. dummy ഇട്ടു നോക്കുന്നു.. ആകെ ബഹള മയം. .. മഹസര്‍ തയാറാക്കുവാനത്രേ!! ശരി..നടക്കട്ടെ.
വീണ്ടും ഒരു  2  ആഴ്ച കഴിഞ്ഞപ്പോള്‍ 2 പോലിസ്കാരന്മാര് മാത്രം വീട്ടിലെത്തി..
കാപ്പി കുടി കഴിഞ്ഞ ശേഷം അവര്‍ അച്ചയെ മുറ്റത്തെ  തെങ്ങിന്‍ ചോട്ടിലേക്ക് വിളിച്ചു മാറ്റി നിര്‍ത്തി...
അന്ന് ..ഒരുപാടു കഷ്ടപെട്ടേ ..ആ മോഷണം തെളിയിക്കാന്‍... അത് കൊണ്ട് .. അവര്‍ തല ചൊറിഞ്ഞു...
അച്ചയ്ക്ക് കാര്യം മനസിലായി... തരാം..തരാം.എന്ത് വേണമെങ്കിലും തരാം... പക്ഷെ ദയവു ചെയ്തു കള്ളനെ പിടിച്ച ആ സാഹസിക കൃത്യം മാത്രം ഇവിടെ  വിവരിക്കരുത്...ഒന്നും കൂടെ കേള്‍ക്കാന്‍ ശക്തിയില്ല... അതാ...അവര്‍ മുഴുമിക്കുന്നതിനു മുന്നേ തന്നെ അച്ഛാ തളര്‍ന്ന സ്വരത്തില്‍ പറയുന്നത് കേട്ടു...

12 comments:

  1. ഇച്ചിരി lengthy ആയി പോയി... മനപ്പൂര്‍വം അല്ല കേട്ടോ...

    ReplyDelete
  2. ങാ.... അപ്പൊ അങ്ങനെ. എന്തായാലും കളഞ്ഞ സാധനങ്ങള്‍ തിരിച്ചു കിട്ടിയല്ലോ? ആഹ്ലാദിപ്പിന്‍....!!! ആഹ്ലാദിപ്പിന്‍....!!!

    ReplyDelete
  3. ഇവിടെ ബാംഗ്ലൂര്‍ എന്റെ മൊബൈല്‍ മോഷണം പോയ കാര്യം പ്ലീസ് സ്റ്റേഷനിലറിയിച്ചപ്പോള്‍ ആദ്യത്തെ ചോദ്യം തന്നെ 'കള്ളനെ കൊണ്ടു വന്നിട്ടുണ്ടോ?' എന്നതായിരുന്നു.

    ReplyDelete
  4. കൊള്ളാം .... നന്നയിരിക്കുന്ന്നു .....

    ReplyDelete
  5. story or experience ???? anyways good ....

    ReplyDelete
  6. ഹലോ,
    CID മൂസ കണ്ടത് പോലെ തോന്നി. സംഭവം കൊള്ളാം.
    അമ്മൂമ്മ പഴയ ജെനറെഷന്‍ ആയത് ഭാഗ്യം. അല്ലെങ്കില്‍ നല്ല ഭരണിപ്പാട്ട് പാടിയേനെ.
    സതീഷ്‌ ആരാ.. സുരേഷ് ... രമേശ്‌ സതീഷ്‌ സുരേഷ്...... ഫൈവ് സ്റ്റാര്‍ .. ഹഹ.
    ചെറിയ അവ്യക്തത അനുഭവപ്പെട്ടു. ഫോര്‍മാറ്റിംഗ്-ല്‍ ഇത്തിരി ശ്രദ്ധിച്ചാല്‍ നന്നെന്നു തോന്നി.
    ഇനിയും ഇത് വഴി വരൂ ആനകളേം തെളിച്ചു കൊണ്ട്..
    ആസംശകള്‍
    ഹാപ്പി ബാച്ചിലേര്‍സ്
    ജയ് ഹിന്ദ്‌.

    ReplyDelete
  7. കിടിലന്‍ ..... നന്നായിരുന്നു ശരിക്കും എന്ജോയ്‌ ചെയ്തു.

    ReplyDelete